ന്യായവില ഷോപ്പ് പ്രവർത്തനം ആരംഭിച്ചു

News1കോതമംഗലം : സ്ത്രീശാക്തീകരണത്തിൽ മുഖ്യമായ പങ്ക് വഹിക്കുന്നത് സ്വന്തമായി വരുമാനം ഉണ്ടാകുക എന്നതിലാണ്. സ്ത്രീകൾക്ക് സ്വയം തൊഴിൽ പരിശീലനം നൽകുകയും സ്വന്തം കാലിൽ നിൽക്കാൻ പഠിപ്പിക്കുകയും ചെയ്യുക എന്നത് സൊസൈറ്റിയുടെ ഉദ്ദേശ ലക്ഷ്യങ്ങളിൽ പ്രധാനമാണ്. ഇതിന്റെ ആദ്യ പടി എന്ന നിലയിൽ ന്യായവിലക്ക് മികച്ച സാധനങ്ങൾ ലഭ്യമാക്കുകയും ഒപ്പം തൊഴിൽ ചെയ്ത് വരുമാനം ഉണ്ടാക്കാനുള്ള ഒരു സംരംഭം എന്ന നിലയിലും കോതമംഗലം കോഴിപ്പിള്ളിയിൽ ന്യായവില ഷോപ്പ് തുറന്ന് പ്രവർത്തനം ആരംഭിച്ചു. ഇതിലൂടെ ഏതാനും സ്ത്രീകൾക്ക് തൊഴിലും അവർക്ക് വരുമാനമാർഗ്ഗവും ഉണ്ടാകാൻ സഹായകമാകും എന്ന് പ്രസിഡന്റ് ശ്രീ ഷിബു അറിയിച്ചു. ഐശ്വര്യ സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിലും മേൽനോട്ടത്തിലും ആയിരിക്കും ഈ കട പ്രവൃത്തിക്കുക.

പ്രമുഖ വ്യക്തികളുടെയും സൊസൈറ്റി പ്രവൃത്തകരുടെയും സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങിൽ ആദ്യ വിൽപ്പന ശ്രീ. ഷാജി നിർവ്വഹിച്ചു.

News2

 

Posted in News.

Leave a Reply